നവ്യാനുഭവമായി ‘റഫിനൈറ്റ്’


ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ  കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ 2023-2025 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി  ഒരുക്കിയ ‘റഫിനൈറ്റ്’  സംഗീതപ്രേമികൾക്ക് നവ്യാനുഭവമായി മാറി. 

സൗദിയിൽ നിന്നുള്ള  ഗായകൻ കുഞ്ഞിമുഹമ്മദ് മാനന്തവാടി, ബഹ്‌റൈനിലെ ഗായകരായ രവിദാസ് ഡൽഹി, നിത്യ റോഷിത്ത്, മുസ്‌തഫ കുന്നുമ്മൽ, ധന്യ രാഹുൽ, കിഷൻ തുടങ്ങിയവർ മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ആലപിച്ചു. റഫീക്ക് വടകരയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ മ്യൂസിക് സിറ്റിയാണ് ഓർക്കസ്ട്ര നിർവഹിച്ചത്.

article-image

chdfh

You might also like

Most Viewed