നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടായ്മ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ നാലാമത് സംഘടിപ്പിച്ച രക്തദാന ക്യാമ്പയിൻ മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു നടന്നു. ക്യാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ പി വി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ നിസാർ കൊല്ലം, കെ ടി സലീം, ഫാത്തിമ അൽ മൻസൂറി എന്നിവരും പങ്കെടുത്തു.
കൂട്ടായ്മയുടെ പ്രസിഡണ്ട് ഫിറോസ് തിരുവത്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നൗഷാദ് അമാനത്ത് സ്വാഗതവും, ഷിബു നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനർ ഫാറൂഖ് കൊച്ചൻ, ഷുഹൈബ്, ഷെജീർ, ഷാജഹാൻ, കലിം, അഭിലാഷ്, വൈശാഖ് യുസുഫ് ഫീഖ് അവിയൂർ, സിറാജ്, സുഹൈൽ, ഫഹദ്, വിജയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
േി്ി

