ഗൾഫ് ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ യോഗ്യതാ മത്സരത്തിൽ ബഹ്‌റൈൻ വെങ്കലം നേടി

ഏഷ്യ അണ്ടർ 16 ചാമ്പ്യൻഷിപ്പിനുള്ള ഗൾഫ് ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ യോഗ്യതാ മത്സരത്തിൽ ബഹ്‌റൈൻ വെങ്കലം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കുവൈത്തിനെ 75−56 എന്ന സ്‌കോറിനാണ് ബഹ്റൈൻ പരാജയപ്പെടുത്തിയത്.
സെമിഫൈനലിൽ ആതിഥേയരായ സൗദി അറേബ്യയോടാണ് ബഹ്റൈൻ പരാജയപ്പെട്ടത്. ജി.ബി.എ ഫൈനലിൽ കടന്ന സൗദിയും ഖത്തറും മാത്രമാണ് ഏഷ്യ അണ്ടർ 16 ചാമ്പ്യൻഷിപ്പിന് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്. ഏഷ്യ അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ 2013−ൽ ടെഹ്‌റാനിൽ നടന്ന മത്സരത്തിൽ എട്ടാം സ്ഥാനത്തെത്തിയതാണ് ബഹ്‌റൈൻ ടീമിന്റെ മികച്ച നേട്ടം.
ിപപ