കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇസ്‌പെക്ടറും ഏജന്റും വിജിലൻസ് പിടിയിൽ


തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇസ്‌പെക്ടറും ഏജന്റും വിജിലൻസിൻറെ പിടിയിൽ. തൃപ്രയാർ സബ്.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ്ജ് സി.എസ്, ഏജന്റ് അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാനാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. പരാതിക്കാരൻ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ വെച്ചിരുന്നു. ഈ അപേക്ഷ പാസ്സാക്കണമെങ്കിൽ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോർജ് പറഞ്ഞു. പണം ‘യു ടേൺ’ ഡ്രൈവിംങ്ങ് സ്‌കൂളിലെ ജീവനക്കാരൻ അഷ്റഫിന്റെ ഏൽപ്പിക്കണമെന്നും എം.വി.ഐ ആവശ്യപ്പെട്ടു. തുടർന്ന് പണം കൈമാറുന്നതിനിടെ വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു.

article-image

asadsadsadsads

You might also like

  • Straight Forward

Most Viewed