ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര പരിശോധനയടക്കം നിരവധി പരിശോധനകളും, ഡോക്ടർമാരുടെ സേവനവും മൂന്നോറോളം പേർക്ക് ക്യാമ്പിലൂടെ ലഭിച്ചു. ബഹ്റൈൻ പാർലിമെന്റ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ് ഈസ അൽഷാനു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു.
സ്വദേശി പ്രമുഖരായ ഹുസ്നിയ അലി കരീമി മറിയം അബ്ദുൽ നാസർ അബ്ദുള്ള, തുടങ്ങിയവർ മുഖ്യാതിതിഥികളായിരുന്നു. ആശുപത്രി പ്രതിനിധികളും സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു. ഷമീമ ഖലിൽ നന്ദി പ്രകാശിപ്പിച്ചു.
fdgdfg

