ബ്രിട്ടീഷ് അംബാസഡർക്ക് ബഹ്റൈൻ രാജാവ് ഫസ്റ്റ് ക്ലാസ് പുരസ്കാരം സമ്മാനിച്ചു
ബഹ്റൈനിലെ ബ്രിട്ടൻ അംബാസഡർ റോഡി ഡ്രാമോണ്ടിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈൻ ഫസ്റ്റ് ക്ലാസ് പുരസ്കാരം സമ്മാനിച്ചു. ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന സാഹചര്യത്തിലാണ് സഫ്രിയ പാലസിൽ നടന്ന ചടങ്ങിൽ വെച്ച് ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായങ്ങൾക്ക് തുടക്കമിട്ട അംബാസഡർക്കുള്ള ആദരവായി പുരസ്കാരം സമ്മാനിച്ചത്.
ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി വിവിധ മേഖലകളിൽ ശക്തമായ സഹകരണം തുടർന്നുവരുന്നത് ശക്തിപ്പെടുത്താൻ അംബാസഡറുടെ പ്രവർത്തനമികവുകൊണ്ട് സാധിച്ചതായി ഹമദ് രാജാവ് വിലയിരുത്തി. പുരസ്കാരം ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ സ്ഥാനപതി ബഹ്റൈനിലെ ജീവിതം അവിസ്മരണീയമായ അനുഭവമാണെന്നും പറഞ്ഞു.
werewr

