തേർസ്റ്റ് ക്വഞ്ചേർസ് 2023 വേനൽകാല ബോധവത്കരണ പരിപാടി നടത്തി

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേർസ് 2023 ടീമിന്റെ വേനൽകാലബോധവത്കരണ പരിപാടിയുടെ ഭാഗമായി ടൂബ്ലിയിലെ ഒരു വർക്ക് സൈറ്റിൽ മുന്നൂറോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും സമൂസയും വിതരണം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, രവികുമാർ ജെയിൻ, ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ് ക്വഞ്ചേഴ്സ് 2023 കോ-ഓർഡിനേറ്റർ മുരളി നോമുല, അംഗങ്ങളായ രാജീവൻ, ശിവകുമാർ, ക്ലിഫോർഡ് കൊറിയ, നാസർ മഞ്ചേരി എന്നിവരും പരിപാടികളിൽ പങ്കെടുത്തു.
ASDDASADS