ബിഡികെ അൽ റബീഹ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും പ്രസ്തുത വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പ് നടത്തി റിസൾട്ടുമായി ആവശ്യമുള്ള ഡോക്ടറെ കാണുന്നതിനുള്ള സൗജന്യ സേവനവും ക്യാമ്പിൽ പങ്കെടുത്തവർക്ക് നൽകി. ക്യാമ്പിന്റെ സമാപന യോഗത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, മാർക്കറ്റിങ് മാനേജർ ഷൈജാസ് ആലോകാട്ടിൽ, സാമൂഹിക പ്രവർത്തകൻ മനോജ് വടകര, ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി ഡോക്ടർ പി വി ചെറിയാൻ, ചെയർമാൻ കെ. ടി. സലീം, പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ്പ് വർഗീസ് എന്നിവർ സംസാരിച്ചു.

ബിഡികെ വൈസ് പ്രസിഡന്റ്‌ സിജോ ജോസ്, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

article-image

SDFDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed