ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ നഗര ടൂർ സൗകര്യമൊരുക്കുമെന്ന് ഗൾഫ് എയർ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് ബഹ്‌റൈനിലെ ലാൻഡ്‌മാർക്കുകളും ചരിത്രപരമായ ഹോട്ട്‌സ്‌പോട്ടുകളും ഉൾക്കൊള്ളുന്ന സൗജന്യ നഗര ടൂർ സൗകര്യമൊരുക്കുമെന്ന് ഗൾഫ് എയർ അധികൃതർ അറിയിച്ചു. അഞ്ച് മണിക്കൂർ മുതൽ 24 മണിക്കൂർ വരെ കണക്ടിങ്ങ് ഫ്ലൈറ്റുകൾക്കായി കാത്തിരികേകേണ്ടി വരുന്ന യാത്രക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ഗൾഫ് എയർ, ബഹ്‌റൈൻ എയർപോർട്ട് കമ്പനി, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി എന്നിവർ സംയുക്തമായാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്.
yrt