തൊഴിൽ നിയമ ലംഘനം; ബഹ്റൈനിൽ കർശന പരിശോധന തുടരുന്നു


ബഹ്റൈനിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കർശന പരിശോധനകളാണ് തുടരുന്നത്. ക്യാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ മൂന്ന് പരിശോധനാ കാമ്പെയ്‌നുകളാണ് കഴിഞ്ഞ ദിവസം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയത്. ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകളിൽ ആദ്യത്തേത് നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് , ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, ക്യാപിറ്റൽ മുനിസിപ്പാലിറ്റി എന്നിവയുമായി ഏകോപിപ്പിച്ചും രണ്ടാമത്തേത് ജഡ്‌സ്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തിലുമായിരുന്നു നടന്നത്.

മൂന്നാമത്തേത് മുഹറഖ് ഗവർണറേറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസുമായി ഏകോപിപ്പിച്ചാണ് നടപ്പിലാക്കിയത്. പരിശോധനയിൽ നിയമം ലംഘിച്ച നിരവധി പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

article-image

േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed