ബാപ്‌കോ എനർജി കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ബാപ്‌കോ മോഡേണൈസേഷൻ പ്രോഗ്രാമിന്റെ വർക്ക് സൈറ്റുകൾ സന്ദർശിച്ചു

ബാപ്‌കോ എനർജി കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ബാപ്‌കോ മോഡേണൈസേഷൻ പ്രോഗ്രാമിന്റെ വർക്ക് സൈറ്റുകൾ സന്ദർശിച്ചു. പദ്ധതിയുടെ ത്രിമാന മാതൃക സന്ദർശിച്ച ഷെയ്ഖ് നാസർ പ്രോജക്ടിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാർ, എഞ്ചിനീയർമാർ, സ്പെഷ്യലിസ്റ്റുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു. ബഹ്‌റൈന്റെയും ബാപ്‌കോയുടെയും ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പദ്ധതിയാണ് ബാപ്‌കോ മോഡേണൈസേഷൻ പ്രോഗ്രാം.
ഇറ്റലിയിൽ നിന്നുള്ള ടെക്നിപ് എനർജീസ്, സ്പെയിനിൽ നിന്നുള്ള ടെക്നിക്കാസ് റീനിദാസ് , ദക്ഷിണ കൊറിയയിൽ നിന്നുള്ള സാംസങ് എന്നിവയുൾപ്പെടെ നിരവധി അന്തർദേശീയ കമ്പനികളാണ് ഈ മെഗാ സ്ട്രാറ്റജിക് പ്രോജക്റ്റ് നടത്തുന്നത്.
sets