ഫലസ്തീനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കുരുതിയിൽ ശക്തമായി പ്രതിഷേധിച്ച് ബഹ്റൈൻ

ഫലസ്തീനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കുരുതിയിൽ ബഹ്റൈൻ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇസ്രായേൽ ഭരണകൂടത്തോട് ബഹ്റൈൻ ആവശ്യപ്പെട്ടു.
ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ബഹ്റൈൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
esf