ബഹ്റൈന്റെ ടൂറിസം മേഖലയ്ക്ക് വൻ നേട്ടം

ബലിപെരുന്നാൾ അവധിയും വേനലവധിയും ഒന്നിച്ച് വന്നത് ബഹ്റൈന്റെ ടൂറിസം മേഖലയ്ക്ക് നേട്ടമായതായി വിലയിരുത്തൽ. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും മറ്റ് ജി.സി.സികളിൽനിന്നും ഇവിടെ സന്ദർശകർ ധാരാളമായി എത്തിയതായും ഹോട്ടൽ ബുക്കിങ്ങിലുൾപ്പെടെ വലിയ വർധനയുണ്ടായതായും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.
14ലധികം രാജ്യങ്ങളിൽ ഔദ്യോഗികമായി ടൂറിസം പ്രചാരണ പരിപാടികൾ ബഹ്‌റൈൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സൗദി കോസ് വേയിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആഭ്യന്തര ടൂറിസ്റ്റുകളും അവധിക്കാലത്ത് സ്റ്റേകേഷനായി വിവിധ ഹോട്ടലുകളിലേക്ക് എത്തിയെന്നും ടൂറിസം അധികൃതർ അറിയിച്ചു.
hfhf