എൻസിപിയെ അംഗീകരിക്കാനാകില്ല; അജിത്തിൽ ഷിൻഡെ ക്യാമ്പിൽ അതൃപ്തി


എൻസിപിയെ എൻഡിഎയിൽ ചേർത്തതിൽ അതൃപ്തി പരസ്യമാക്കി ഷിൻഡെ വിഭാഗം. അജിത്തിന്‍റെ വരവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും പദവികള്‍ നഷ്ടപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നും ഷിൻഡെ വിഭാഗം നേതാവ് സഞ്ജയ് ഷിർസത് പറഞ്ഞു. മന്ത്രിസഭയിൽ അർഹതപ്പെട്ട സ്ഥാനത്തുനിന്ന് ഷിൻഡെ പക്ഷത്തെ നേതാക്കളെ ഒഴിവാക്കാനാണ് നീക്കം. മുന്നണിക്ക് ഗുണം ചെയ്യുന്നതല്ല ഇപ്പോഴത്തെ നീക്കം. എൻസിപിയെ അന്നും ഇന്നും ശിവസേന എതിർക്കുന്നു. മഹാരാഷ്ട്ര‍യിൽ ഇനി എന്തുവേണമെന്ന് ഏകനാഥ് ഷിൻഡെ തീരുമാനിക്കുമെന്നും ഷിർസത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എന്‍സിപിയില്‍ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാൻ 30 എംഎല്‍എമാരെത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ. ആകെയുള്ള 53 പേരില്‍ 36 പേരുടെ പിന്തുണ കിട്ടായാല്‍ മാത്രമേ അയോഗ്യതാ ഭീഷണി മറികടക്കാന്‍ സാധിക്കുകയുള്ളു. അതേസമയം, ശരദ് പവാർ വിളിച്ച യോഗവും വൈ.ബി.ചവാൻ സെന്‍ററിൽ തുടങ്ങി. ഇരുപതിലധികം എംഎൽഎമാരെയാണ് ഈ വിഭാഗം പ്രതീക്ഷിക്കുന്നത്.

article-image

adsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed