“മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്കെയർ


പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 07 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള  പ്രവാസി സെന്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. ദീപക് എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും.  

മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും അബ്ദുല്ല കുറ്റ്യാടി കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.  പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ 35597784 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്. 

article-image

ബിൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed