ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺഹൗസ് സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യക്കാരായ പ്രവാസികൾക്ക് വേണ്ടി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും പാനൽ അഭിഭാഷകരും, എംബസി ഉദ്യോഗസ്ഥരും നാൽപതോളം സാമൂഹ്യപ്രവർത്തകരും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. അന്താരാഷ്ട്ര യോഗദിനത്തിൽ സഹകരിച്ചവർക്ക് സ്ഥാനപതി നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ മാസം എംബസിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച്ചയാണ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.
dfydg