ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ, അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചിൽ ജൂലൈ ഏഴിന് വൈകീട്ട് 4.30 മുതൽ 9.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ വിഭാഗത്തിൽ രോഗനിർണയ ടെസ്റ്റുകളും ഈ വിഭാഗത്തിലെ ഡോക്ടർമാരെ കാണാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പും തികച്ചും സൗജന്യമായി നടത്തുന്നതാണ്. വിറ്റമിൻ ബി 12, വിറ്റമിൻ ഡി ചെക്കപ്പുകൾ വേണ്ടവർക്ക് ഓരോന്നിനും മൂന്നു ദീനാർ വീതവും രണ്ടും ഒന്നിച്ചു ചെയ്യുന്നവർക്ക് അഞ്ചു ദീനാറും നൽകി ടെസ്റ്റ് നടത്താനുള്ള  സൗകര്യവും ഉണ്ടായിരിക്കും. 

രക്തദാനത്തിൽ പങ്കാളികളാവുന്ന ബി.ഡി.കെ അംഗങ്ങൾക്കും രക്തദാന ക്യാമ്പുകളിൽ ബി.ഡി.കെയുമായി സഹകരിക്കുന്ന സംഘടനയിലെ അംഗങ്ങൾക്കുമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ താൽപര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് 33015579, 39125828, 39842451, 36377837 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dfghcf

You might also like

  • Lulu Exchange
  • Straight Forward

Most Viewed