ബഹ്റൈൻ−ഖത്തർ എംബസികൾ തുറക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ഖത്തർ

ബഹ്റൈൻ−ഖത്തർ ബന്ധം സാധാരണനിലയിലാക്കുന്നതിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം എംബസികൾ തുറക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ഖത്തർ വിദേശകാര്യമന്ത്രാലയ ഔദ്യോഗിക വക്താവ് മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ദിനേന ആറ് വിമാന സർവീസുകളാണ് നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ളത്.
ബഹ്റൈൻ−ഖത്തർ സംയുക്ത സമിതിയുടെ മൂന്നാമത് യോഗത്തിൽ എംബസികൾ തുറക്കുന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു. സൗദിയിലെ അൽ ഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലെ തീരുമാനപ്രകാരമാണ് ജി.സി.സി രാജ്യങ്ങൾ ബന്ധം ശക്തിപ്പെടുത്തുന്നത്.
dfgdgd