മെംബേഴ്സ് ക്രിക്കറ്റ് ലീഗിൽ കൊമ്പൻസ് കാലടി ജേതാക്കൾ


ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെംബേഴ്സ് ക്രിക്കറ്റ് ലീഗിൽ കൊമ്പൻസ് കാലടി ജേതാക്കളായി. ഈസ്റ്റ്‌ റിഫാ സ്പോർട്സ് ക്ലബിൽ വെച്ചു നടന്ന മത്സരം ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരം ആവേശഭരിതമായിരുന്നുവെന്ന് ടൂർണമെന്റ് കോഓഡിനേറ്റർ ശാഹുൽ കാലടി പറഞ്ഞു. നാല് ഓവറിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊമ്പൻസ് കാലടി ടസ്‌കേഴ്‌സ് തവനൂരിനെ 27 റൺസിന് പരാജയപ്പെടുത്തി. 12 ബാളിൽ 40 റൺസ് എടുത്ത അഫ്സൽ അഫി ആയിരുന്നു ഫൈനലിലെ മികച്ച താരം.

രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ, പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ, സെക്രട്ടറി രഘുനാഥ്, ട്രഷറർ രാമചന്ദ്രൻ പുട്ടൂർ, സ്പോർട്സ് കൺവീനർ വിനോദ് പോരൂക്കര, എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

article-image

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെംബേഴ്സ് ക്രിക്കറ്റ് ലീഗിൽ കൊമ്പൻസ് കാലടി ജേതാക്കളായി.

article-image

dfgdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed