ഫാ. സിബി ബാബുവിന് സ്വീകരണം നൽകി

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്കും സമ്മർ ക്യാമ്പിനും നേതൃത്വം നൽകുവാൻ ബഹ്റിനിൽ എത്തിച്ചേർന്ന ഫാ. സിബി ബാബുവിന് സ്വീകരണം നൽകി. ഇടവക വികാരി ഫാ. സുനിൽ കുരിയൻ, സഹ വികാരി ഫാ. ജേക്കബ് തോമസ്, സൺഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ ജോർജ് വര്ഗീസ്, സൺഡേസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി എ. പി. മാത്യു, ഓ.വി.ബി.എസ് സെക്രട്ടറി റിച്ചി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ചാണ് ഫാ. സിബി ബാബുവിന് സ്വീകരണം നൽകിയത്.
OVBS ക്ലാസുകൾ ജൂൺ 22 മുതൽ 30 വരെയും സമ്മർ ക്യാമ്പ് ജൂലൈ 2 മുതൽ 21 വരെയും കത്തീഡ്രലിൽ വെച്ച് നടക്കുമെന്ന് ഫാ. സുനിൽ കുരിയൻ അറിയിച്ചു.
dfgdfg