തങ്ങളുടെ പൗരന്മാർക്ക് ഷെങ്കൺ വിസ അനുവദിക്കുന്നതിന് സൗകര്യമൊരുക്കണമെന്ന് കുവൈത്ത്
കുവൈത്ത് പൗരന്മാർക്ക് ഷെങ്കൺ വിസ അനുവദിക്കുന്നതിന് സൗകര്യമൊരുക്കണമെന്ന് കുവൈത്ത് , യൂറോപ്യൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. യൂറോപ്യൻ അംബാസഡർമാർ, നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ എന്നിവർക്കായി സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിൽ, വിദേശകാര്യ മന്ത്രി ഷെഖ് സാലം അബ്ദുല്ല അസ്സബാഹാണ് ആവശ്യം ഉന്നയിച്ചത്. നിലവിൽ നിരവധി ബുദ്ധിമുട്ടുകളാണ് അപേക്ഷകർ നേരിടുന്നത്.
പേപ്പർ ജോലികൾ വേഗത്തിലാക്കാനും അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാനും ശൈഖ് സലിം യൂറോപ്യൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്.
etedrt

