മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ല പ്രവാസി ഫോറവും (കെ.പി.എഫ് ബഹ്റൈൻ) അൽഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 16ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ മനാമ അൽഹിലാൽ മെഡിക്കൽ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ടോട്ടൽ കൊളസ്ട്രോൾ, എസ്.ജി.പി.ടി (ലിവർ സ്ക്രീനിങ്), ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിങ്), ബി.എം.ഐ എന്നിവയടങ്ങുന്ന രക്തപരിശോധനയും സ്പെഷൽ ഡോക്ടറുടെ സേവനവും പ്രിവിലേജ് കാർഡും സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പേർ രജിസ്റ്റർ ചെയ്യുന്നവർക്ക് വിറ്റാമിൻ ഡി, ടി.എസ്.എച്ച് (തൈറോയ്ഡ്), വിറ്റാമിൻ B12 എന്നിവ മൂന്ന് വീതം ദീനാറിന് സ്പെഷൽ ഡിസ്കൗണ്ടിൽ ലഭിക്കും.
രജിസ്ട്രേഷന് 39170433, 35059926, 38855625 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
wetewt