ബഹ്‌റൈനിൽ 5ജി ഡൗൺലോഡ് വേഗത 3.2 ജി.ബി.പി.എസിലെത്തിയതായി റിപ്പോർട്ട്


ബഹ്‌റൈനിൽ 5ജി ഡൗൺലോഡ് വേഗത 3.2 ജി.ബി.പി.എസിലെത്തിയതായി റിപ്പോർട്ട്. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിആർഎ) 2022−ലെ പഠനറിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൊബൈൽ കവറേജ്, സേവന നിലവാരം, ബില്ലിങ് എന്നീ മൂന്ന് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 5ജി ഡൗൺലോഡ് വേഗത വർധിച്ചത് ഉപഭോക്താക്കൾക്ക് വേഗത്തിൽ കണക്ടിവിറ്റി ലഭ്യമാക്കാൻ സഹായകമാണ്. 

4ജി നെറ്റ്‌വർക്ക് ശരാശരി ഡൗൺലോഡ് വേഗത  ഇരട്ടിയിലധികമായി വർധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020ൽ 85 എം.ബി.പി.എസിൽ ആയിരുന്നതിൽനിന്ന് നിന്ന് 2022−ൽ 266 എം.ബി.പി.എസായി വർധിച്ചിട്ടുണ്ട്.

article-image

fhfgh

You might also like

  • Straight Forward

Most Viewed