മദർകെയർ ഐ.എസ്.ബി എ.പി.ജെ ഇന്റർ−ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സീസൺ ഫോർ ഫൈനലിൽ ന്യൂ മില്ലേനിയം സ്കൂൾ ജേതാക്കൾ


ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്ന മദർകെയർ ഐ.എസ്.ബി എ.പി.ജെ ഇന്റർ−ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സീസൺ ഫോർ ഫൈനലിൽ ന്യൂ മില്ലേനിയം സ്കൂളിലെ അരിഹാൻ ചക്രവർത്തിയും റെയാൻഷ് മഖിജയും ജേതാക്കളായി. ഒന്നും രണ്ടും റണ്ണേഴ്‌സ്അപ്പ് റോളിങ് ട്രോഫികൾ യഥാക്രമം ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ തൃഷൻ എം, സഹന കാർത്തിക് എന്നിവരും ഇന്ത്യൻ സ്‌കൂളിലെ പുണ്യ ഷാജി, ധ്യാൻ എ  എന്നിവരും കരസ്ഥമാക്കി. അൽ നൂർ ഇന്റർനാഷനൽ സ്‌കൂളിലെ ആഹിൽ സുനീർ, അസ്‍ലം സുനീർ, ബ്രിട്ടസ് ഇന്റർനാഷനൽ സ്‌കൂളിലെ സമ്രിൻ അജുമൽ, ഒമർ അബ്ദുല്ല ഹുസൈൻ, ന്യൂ ഇന്ത്യൻ സ്‌കൂളിലെ   നോയൽ എബ്രഹാം, ഭരത് വിപിൻ എന്നിവരും സ്റ്റാർ ഫൈനലിസ്റ്റുകളിൽ ഉൾപ്പെടുന്നു.

മുഖ്യാതിഥി സന്ദീപ് നരൻ (ടെറിട്ടറി ഹെഡ്− അൽ  റാഷിദ് ഗ്രൂപ്), സുനിൽ ഗോപാൽ (കൺസെപ്റ്റ് മാനേജർ, മദർകെയർ),  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ,  പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.  ക്വിസ് മാസ്റ്റർമാരായ ഡോ. ബാബു രാമചന്ദ്രനും ബോണി ജോസഫും നയിച്ചു. ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ  നൃത്തം  അവതരിപ്പിച്ചു. മുഖ്യാതിഥി, വിശിഷ്ടാതിഥികൾ, ക്വിസ് മാസ്റ്റർമാർ, മെന്റർമാർ എന്നിവർക്ക്  പ്രിൻസ് നടരാജനും ഇ.സി അംഗങ്ങളും മെമന്റോ സമ്മാനിച്ചു.

article-image

ീബ6്ീ

You might also like

  • Straight Forward

Most Viewed