സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളായ കൗമാര പ്രായക്കാരെ അപായപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിത പ്രവണതകൾ ദിനേനയെന്നോണം വർദ്ധിച്ചു വരികയാണെന്ന് എംഎം അക്ബർ

സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളായ കൗമാര പ്രായക്കാരെ അപായപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിത പ്രവണതകൾ ദിനേനയെന്നോണം വർദ്ധിച്ചു വരികയാണെന്ന് ഗ്രന്ഥാകാരനും പ്രഭാഷകനുമായ എംഎം അക്ബർ അഭിപ്രാപ്പെട്ടു. കൗമാരപ്രായക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ടീനേജ് ക്യാമ്പിനെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി, ജെണ്ടർ ന്യൂട്രാലിറ്റി, നീരിശ്വര വാദം തുടങ്ങിയവ തീർക്കുന്ന ചതിക്കുഴികളിലൂടെയാണ് കൗമാരക്കാരെ വീഴ്ത്താൻ ലിബറിലിസ്റ്റുകൾ ശ്രമിക്കുന്നത്.
ഫലത്തിൽ അധാർമീകവും അരക്ഷിവുമായ ഒരു സാമൂഹീക ക്രമമാണ് നിലവിൽ വരിക. അതിനാൽ പൊതു സമൂഹം ജാഗ്രത കൈകൊള്ളണമെന്നും എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇബിനുൽ ഹയ്തം ഇസ്‌ലാമിക് സ്കൂൾ ചെയർമാൻ ഷകീൽ അഹ്‌മദ് ആസ്‌മി ടീൻസ് മീറ്റ് ഉദ്‌ഘാടനം ചെയ്തു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുള്ള ഖാസിം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
fhdhd