രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബി.ഡി.എഫ് ആസ്ഥാനം സന്ദർശിച്ചു

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബി.ഡി.എഫ് ആസ്ഥാനം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ബി.ഡി.എഫ് കമാണ്ടർ ചീഫ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേജർ ജനറൽ ഷെയ്ഖ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാണ്ടർ മേജർ ജനറൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, മറ്റ് സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ബഹ്റൈന്‍റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ പ്രശംസിച്ച ഹമദ് രാജാവ് മുഴുവൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും അഭിവാദ്യങ്ങൾ നേരുകയും ചെയ്തു.
we5s5