ബികെഎസ് വനിതാവേദിയുടെ നേതൃത്വത്തിൽ നടി ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല


മെയ് 2 , 3 ,4 തീയതികളിൽ ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഭരതനാട്യത്തിൽ ഉള്ള പാടവം അനുസരിച്ച്‌ രണ്ടു വിഭാഗമായി നൃത്തം അഭ്യസിപ്പിക്കും.

രണ്ട് നൃത്തങ്ങൾ വേദികളിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടക്കുന്നതെന്ന് സാമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ എന്നിവർ അറിയിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡാൻസ് റിസർച്ച് ഇൻസ്ടിട്യൂഷൻ "കൃഷ്ണ "യുടെ സർട്ടിഫിക്കറ്റ് നല്കും. കൂടുതൽ വിവരങ്ങൾക്ക് 37794118 അല്ലെങ്കിൽ 37135100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

BG DXB≈ DF

You might also like

  • Lulu Exchange
  • Straight Forward

Most Viewed