ഈദ് സുധ: ആർ.എസ്.സി ഈദ് ഇശൽ ഇന്ന്

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഈദ് ഇശൽ പരിപാടി ഇന്ന് മനാമ കെഎംസിസി ഹാളിൽ 7 മണി മുതൽ നടക്കും. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ഇമ്പമാറുന്ന ഇശൽ വിരുന്നൊരുക്കി അനേകം ആസ്വാദന മനസ്സുകളിൽ ഇടം പിടിച്ച പ്രശസ്ത ഗായകൻ ത്വാഹാ തങ്ങൾ പൂക്കോട്ടൂരും നിസാമുദ്ധീൻ പെരിന്തൽമണ്ണയും നയിക്കുന്ന ഈദ് സുധയിൽ മറ്റു ഗായകരും അണിനിരക്കും. മാപ്പിള പാട്ടിന്റെയും മദ്ഹ് ഗീതങ്ങുടെയും പുതിയ എഡിഷനുകൾ അരങ്ങിലെത്തുന്ന പരിപാടി നേരിട്ട് വീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കുടുംബ സമേതം ഈദ് പ്രോഗ്രാമുകൾ വീക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് .
ഇതുമായി ബന്ധപ്പെട്ട് മനാമ നാഷനൽ ഒഫീസിൽ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ അഷ്റഫ് മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു. ആർ. എസ്.സി ഗ്ലോബൽ എക്സി അഡ്വക്കേറ്റ് ഷബീർ അലി മുഖ്യ ക്ഷണിതാവയിരുന്നു.
er67rt78