ഇന്ത്യൻ സ്ഥാനപതി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തി

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി വിദ്യാർഥികളുടെ പഠന മികവും വിവിധ മേഖലകളിലെ മുന്നേറ്റവും ആശാവഹമാണെന്ന് മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറ്റവും ശക്തമായി തുടരുന്നതിൽ അദ്ദേഹം സന്തോഷമറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നതിന്‍റെ സാധ്യതകളും ചർച്ചയായി.
dfgdfgdf