‘കുടുംബ’ വായനയുടെ ആഘോഷം ബഹ്റൈനിലും


മനാമ: ബഹ്റൈനിലെ കേരളീയ സമാജത്തില്‍ ‘മാധ്യമം’ തറവാട്ടില്‍നിന്ന് ഇറങ്ങുന്ന പുതിയ പ്രസിദ്ധീകരണമായ ‘കുടുംബം’ മാസികയുടെ പ്രകാശനം നിർവഹിച്ചു. സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ.ഷെമിലി പി.ജോണിന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. വി.അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു. സഈദ് റമദാന്‍ നദ്വി അധ്യക്ഷനായിരുന്നു. എ.വി.ഷെറിന്‍ ‘കുടുംബം’ പരിചയപ്പെടുത്തി. കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ‘മാധ്യമം-മീഡിയ വണ്‍’ ഗ്രൂപ് എഡിറ്റര്‍

ഒ. അബ്ദുറഹ്മാനാണ് ‘കുടുംബം’ നാടിന് സമര്‍പ്പിച്ചത്.

പ്രമുഖ ഇന്ത്യന്‍-ഇംഗ്ളീഷ്എഴുത്തുകാരി അനിതാ നായര്‍,മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
മലയാളികളുടെ വായനാശീലത്തെ മാറ്റിത്തീര്‍ത്ത ‘മാധ്യമ’ത്തിന്‍െറ പുതിയ പ്രസിദ്ധീകരണം മൂല്യബോധമുള്ള വായനസംസ്കാരത്തെ രൂപപ്പെടുത്തുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ സഈദ് റമദാന്‍ നന്ദി പറഞ്ഞു.

You might also like

  • Straight Forward

Most Viewed