കെ ജി ബാബുരാജനെ ആദരിച്ച് ബഹ്റൈൻ കേരളീയ സമാജം


പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബഹ്റൈനിലെ വ്യവസായ പ്രമുഖനും സാമൂഹ്യപ്രവർത്തകനുമായ കെ ജി ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിച്ചു. സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല,  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി ജി.സുധാകരൻ, പാർലമെൻറംഗം എൻ.കെ .പ്രേമചന്ദ്രൻ, ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭ സുരേന്ദ്രൻ, ബഹ്റൈൻ ഗവൺമെൻ്റിൻ്റെ സീനിയർ ലീഗൽ അഡ്വൈസർ ജമീൽ അൽ അലവി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.  സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് 300ൽ പരം കലാകാരന്മാരെ അണിനിരത്തി സമാജം കലാവിഭാഗം ഒരുക്കിയ ധൂം ധലാക്ക സീസൺ4 എന്ന നൃത്ത സംഗീത പരിപാടിയും ശ്രദ്ധേയമായി. ദേവൻ പാലോടിൻ്റെ നേതൃത്വത്തിൽ നടന്ന ധും ധലാക്ക സീസൺ ഫോറിൽ പ്രശസ്ത ചലച്ചിത്ര താരവും ടെലിവിഷൻ അവതാരകയുമായ സ്വാസിക, യുവഗായകൻ ശ്രീജേഷ് സുബ്രഹ്മണ്യൻ .പ്രശസ്ത സ്ലാക്സോഫോണിസ്റ്റ് കിഷോർ, കിബോർഡിസ്റ്റ് രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed