ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബഹ്റൈൻ ഉപപ്രധാനമന്ത്രി


ബഹ്റൈനിലെ സ്വദേശി കർഷകർക്ക് കൃഷി വികസിപ്പിക്കുന്നതിനായി പുതിയ ഭൂമി അനുവദിക്കാനും അത് സർക്കാറിന്റെ ഭൂമി നിക്ഷേപ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനും ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ മുനിസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗാമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക കാർഷികോൽപാദനം വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സർക്കാറിന്റെ താൽപര്യവും അദ്ദേഹം വ്യക്തമാക്കി. ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ എല്ലാ ശനിയാഴ്ച്ചയും നടന്നു വരുന്ന  കാർഷിക ചന്ത സന്ദർശിക്കവേയാണ് ഉപപ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

മുനിസിപ്പാലിറ്റികാര്യ, കാർഷിക മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്, കാർഷിക വികസനത്തിനുള്ള ദേശീയ സംരംഭത്തിന്റെ സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പത്താം വർഷത്തിലേക്ക് കടന്ന ബഹ്റൈനി കാർഷിക ചന്ത രാജ്യത്തെ കാർഷിക മേഖലക്ക് വലിയ പിന്തുണയാകുന്നെണ്ടന്നും ഉപപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed