ഇസ്രായേൽ പ്രസിഡന്‍റ് ഇസാഖ് ഹെർസോഗ് ബഹ്റൈൻ സന്ദർശിച്ചു

ബഹ്റൈനും ഇസ്രേയലും തമ്മിൽ വളർന്നു വരുന്ന സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേൽ പ്രസിഡന്‍റ് ഇസാഖ് ഹെർസോഗ് ബഹ്റൈൻ സന്ദർശിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടികാഴ്ച്ച നടത്തിയ അദ്ദേഹം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ചും ചർച്ച ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ചർച്ചയിൽ സന്നിഹിതനായിരുന്നു.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഈ, ഇസ്രായേലിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് യൂസുഫ് അൽ ജലാഹിമ, ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഇറ്റാൻ നാഈ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ബഹ്റൈൻ നാഷനൽ മ്യൂസിയം സന്ദർശിച്ച ഇസ്രേയൽ പ്രസിഡണ്ട് പാരമ്പര്യവും സാംസ്കാരികത്തനിമയും സംരക്ഷിക്കുന്നതിലുള്ള ബഹ്റൈന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
a