ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 18 മത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘടിപ്പിച്ചു. സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന കോൺഗ്രസ്സ് യുവജന സംഘടനയായ ഐ വൈ സി സി ബഹ്‌റൈൻ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
ഫോർ പി എം ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററും, പ്രവാസി ഗൈഡൻസ് സെന്റർ മാനേജിങ് ഡയറക്ടറുമായ പ്രദീപ് പുറവങ്കര ക്യാമ്പ് ഉദ്‌ഘാടനം ചെയ്യ്തു. ദേശീയ ആക്ടിങ് പ്രസിഡന്റ് രഞ്ജിത് പി എം, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ഐ ടി ആന്റ് മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് തുടങ്ങിയവർ സംസാരിച്ചു.