ഉപഭോക്താക്കൾക്ക് ഉന്നതപഠനത്തിന് ഫീസ് പ്രിവിലേജ് സൗകര്യം ഒരുക്കി ലുലു എക്സ്ചേഞ്ച് ബഹ്റൈൻ

യൂണിഗ്രാഡ് എജുക്കേഷൻ സെന്ററിൽ ആഗോള യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തുന്ന ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഉപഭോക്താക്കൾക്ക് ഫീസിൽ പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനോടൊപ്പം ഉന്നതബിരുദങ്ങൾ നേടുന്നതിനുള്ള സൗകര്യങ്ങളും ചെയ്തു കൊടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അറിയിച്ചു. ഇത്തരമൊരും സംരഭത്തിൽ പങ്ക് ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് യൂണിഗ്രാഡ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ജെ പി മേനോനും പറഞ്ഞു. ഇന്ത്യയിലെ മണിപ്പാൽ യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി, അമിറ്റി യൂണിവേഴ്സിറ്റി, ലിങ്കൺ യൂണിവേഴ്സിറ്റി മലേഷ്യ തുടങ്ങിയ സർവകലാശാലകളുടെ അംഗീകൃത പഠനകേന്ദ്രവും പരീക്ഷാകേന്ദ്രവുമാണ് ബഹ്റൈനിൽ പ്രവർത്തിക്കുന്ന യൂണിഗ്രാഡ് എജുക്കേഷൻ സെന്റർ.