സാങ്കേതിക തകരാർ; ഷാർജയിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് പോയ വിമാനം പാക്കിസ്ഥാനിലിറക്കി


സാങ്കേതിക തകരാറിനെ തുടർന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു.

പറക്കുന്നതിനിടെയാണ് പൈലറ്റ് തകരാർ മനസിലാക്കിയത്. ഇതോടെ വിമാനം പാക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

യാത്രക്കാരെ ഹൈദരാബാദിലേക്ക് എത്തിക്കാൻ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. വലത് എൻജിനിലാണ് തകരാർ കണ്ടെത്തിയത്. മുൻകരുതൽ എന്ന നിലയിലാണ് കറാച്ചിയിൽ വിമാനം ഇറക്കിയത്.

രണ്ടാഴ്ച‍യ്ക്കിടെ കറാച്ചിയിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണിത്. കഴിഞ്ഞ ആഴ്ച ഡൽഹി-ദുബായി സ്പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. കോക്ക്പിറ്റിലെ ഇന്ധന ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്നായിരുന്നു ഇത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed