ബഹ്റൈനിൽ ഇതുവരെ ഗോൾഡൻ വിസ ലഭിച്ചത് നാനൂറിലധികം പേർക്ക്
ബഹ്റൈനിൽ വിദേശതാമസക്കാർക്കായി ആരംഭിച്ച ഗോൾഡൻ വിസ പദ്ധതിയുടെ ഭാഗാമാകാനായി നിരവധി പേരാണ് മുമ്പോട്ട് വരുന്നതെന്ന് നാഷണാലിറ്റി പാസ്പോർട്ട്സ് ആന്റ് റെസിഡൻസി അഫയേർസ് അധികൃതർ അറിയിച്ചു. ഇതുവരെയായി നാനൂറിലധികം പേർക്കാണ് പത്ത് വർഷത്തെ താമസസൗകര്യം നൽകുന്ന ഗോൾഡൻ വിസ ഇതുവരെയായി നൽകിയിരിക്കുന്നത്. ആയിരത്തിലധികം അപേക്ഷകൾ ഇതിന് പുറമേ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. ഫെബ്രവരി മാസം മുതൽക്കാണ് ഗോൾഡൻ വിസ നൽകി തുടങ്ങിയത്. രാജ്യത്തെ സാമ്പത്തിമേഖല ഊർജിതപ്പെടുത്തുന്ന പദ്ധതികളുടെ ഭാഗമായാണ് നിഷ്കർഷിച്ച മാനദണ്ഠങ്ങൾക്ക് അനുസരിച്ച് ഗോൾഡൻ വിസ വിദേശികൾക്ക് നൽകാൻ ഗവൺമെന്റ് തീരുമാനിച്ചത്. ഗോൾഡൻ വിസ ലഭിച്ചവർ ഒരു വർഷം കുറഞ്ഞത് 90 ദിവസമെങ്കിലും രാജ്യത്ത് താമസിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ നിക്ഷേപകർ അടക്കമുള്ളവർക്കും സമാനമായ സൗകര്യം ഏർപ്പെടുത്താനുള്ള നീക്കമുണ്ടെന്നും അധികൃതർ അറിയിച്ചു. ഗോൾഡൻ വിസയ്ക്ക് അർഹരായവർക്ക് എൻപിആർഎ നേരിട്ട് തന്നെ എസ്എംഎസ് സന്ദേശം അയക്കുകയോ, നേരിട്ട് വിളിക്കുകയോ ചെയ്യുന്നുണ്ട്.