കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും, അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടിയും മാർച്ച് 29ന്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും, അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടിയും മാർച്ച് 29ന് ചൊവ്വാഴ്ച്ച മനാമയിലെ കെഎംസിസി ആസ്ഥാനമന്ദിരമായ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ പണ്ഢിതനും, വാഗ്മിയുമായ സിംസാറുൽ ഹഖ് ഹദുവിയാണ് പ്രഭാഷണം നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സ്ത്രീകൾ അടക്കമുള്ളവർക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, യോഗത്തിന്റെ ഭാഗമായി നൂറോളം വീടുകളിൽ എത്തിച്ചു കൊണ്ടിരിക്കുന്ന പ്രവാസി പെൻഷൻ പദ്ധതി, വിധവാ പെൻഷൻ പദ്ധതി, പുതുതായി ആരംഭിക്കുന്ന തൊഴിൽ സഹായ പദ്ധതിയായ മഹീശത്ത് റഹ്മ എന്നിവയുടെ പ്രചരണം നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നടത്താൻ സാധിച്ചത്.
ഫൈസൽ കോട്ടപ്പള്ളി (പ്രസിഡന്റ്) അഷ്‌റഫ് അഴിയൂർ (ജനറൽ സെക്രട്ടറി) സുഹൈൽ മേലടി (ട്രഷറർ) പി കെ ഇസ്ഹാഖ് (ഓർഗനൈസിംഗ് സെക്രട്ടറി) ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് തോടന്നൂർ, നാസ്സർ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, അഷ്‌റഫ് നരിക്കോടൻ, (വൈസ് പ്രസിഡന്റുമാർ) ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, സാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം, (സെക്രെട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. കെഎംസിസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പളി, ജനറൽ സെക്രട്ടറി അഷ്റഫ് കെ കെ, ഓർഗനൈസിങ്ങ് സെക്രട്ടറി ഇസ്ഹാഖ് വില്ല്യാപള്ളി, ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, നാസർ ഹാജി പുളിയാവ്, അഷ്റഫ് നരികോടൻ, ഷാഫി വേളം തുടങ്ങിയവർ പങ്കെടുത്തു.
