ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി

ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവിൽ 1462 ആയി. കഴിഞ്ഞ ദിവസം 1,535 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,682 ആയി മാറി. നിലവിൽ 37 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 2,687 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,14,121 ആയിട്ടുണ്ട്.