മൊത്തവ്യാപാര റെഡിമേഡ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു

മനാമ
മൊത്തവ്യാപാര റെഡിമേഡ് അസോസിയേഷൻ വാർഷിക പൊതുയോഗം ബഹ്റൈൻ കെ.എം.സി.സി ഹാളിൽ ചേർന്നു. പ്രസിഡൻറ് അർഷാദ് സിറ്റി ലൈഫ് അധ്യക്ഷതവഹിച്ചു. ബഹ്റൈൻ കെ.എം.സി.സി നേതാവ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. കാസിം, സലീം തളങ്കര, ഇബ്രാഹിം ദിനാർ എന്നിവർ സംസാരിച്ചു. അപൂർവ രോഗം ബാധിച്ച ഇനാറ മോളുടെ ചികിത്സക്ക് സമാഹരിച്ച തുക വൈസ് പ്രസിഡൻറ് സൈമൺ ഗ്രീൻ ബേർഡ് ബന്ധപ്പെട്ടവർക്ക് കൈമാറി. സെക്രട്ടറി കെ. മുസ്തഫ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. സംഘടനയുടെ മെംബർഷിപ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം മുതിർന്ന അംഗം ഇബ്രാഹിമിന് നൽകി രക്ഷാധികാരി സലീം തളങ്കര നിർവഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ സിറ്റ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. കാസിം നന്ദിയും പറഞ്ഞു.