കെസിഎ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ 2021 യോഗ്യതമത്സരവിജയികളെ തെരഞ്ഞെടുത്തു

മനാമ
കേരള കാത്തോലിക് അസോസിയേഷൻ നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ കെസിഎ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ 2021ന്റെ മൂന്നാമത്തെ യോഗ്യത റൗണ്ടിൽ ബഹ്റൈനിൽ നിന്നു പങ്കെടുത്ത വിധു വിലാസ്, അക്ഷയ് സുധൻ മേലാത് എന്നിവർ വിജയികളായി. ബഹ്റൈൻ,ഖത്തർ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ബോണി ജോസഫ് ആയിരുന്നു ക്വിസ് മാസ്റ്റർ. വിജയികൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് നേരിട്ട് യോഗ്യത നേടി.