കോട്ടയം പ്രവാസി ഫോറം ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു

മനാമ
ബഹ്‌റൈനിലെ കോട്ടയം ജില്ലക്കാരുടെ സംഘടനയായ കോട്ടയം പ്രവാസി ഫോറം ബഹ്‌റൈൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാനിയ കെസിഎ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ശിനോയ് ആന്റണി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സോണിസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗം ഐ സി ആർ എഫ് ചെയർമാൻ ഡോ . ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ സി ആർ എഫ് മുൻ ചെയർമാൻ അരുൾ ദാസ് കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് ജനറൽ സെക്രട്ടറി സിജു പുന്നവേലിൽ , കെ പി എഫ് കുടുംബ സംഗമ കൺവീനർ ബിനു നടക്കേൽ, എന്നിവർ സംസാരിച്ചു. കോട്ടയം പ്രവാസി ഫോറം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
ഇതോടൊപ്പം 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെയും തെരെഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ആയി ബോബി പാറയിലിനേയും പത്തംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. ഭാരവാഹികളായ പ്രിൻസ് ജോസ് , അജയ് ഫിലിപ്പ് ,റെജി കുരുവിള, ഫിലിപ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . പ്രോഗ്രാം ജനറൽ കോർഡിനേറ്റർ സിബി തോമസ് നന്ദി പറഞ്ഞു.