ബഹ്റൈൻ ജനത കൾചറൽ സെന്റർ ദേശീയദിനമാഘോഷിച്ചു

മനാമ
ജനത കൾചറൽ സെൻറിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് മനോജ് പട്ടുവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, ജെ.സി.സി ജനറൽ സെക്രട്ടറി നജീബ് കടലായി, മനോജ് വടകര, സന്തോഷ് മേമുണ്ട, പവിത്രൻ കള്ളിയിൽ, കെ.എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. നികേഷ് വരാപ്രത്ത് സ്വാഗതവും വി.പി. ഷൈജു നന്ദിയും പറഞ്ഞു.