യാത്രയപ്പ് നൽകി

മനാമ
ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിക്കുന്ന ഐവൈസിസി ഹമദ് ടൗൺ ഏരിയാ സെക്രട്ടറി സെബി സെബാസ്റ്റ്യനു ഐ.വൈ.സി.സി യാത്രയപ്പ് നൽകി. ദേശീയ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡും ഏരിയാ കമ്മറ്റിക്ക് വേണ്ടി ഏരിയാ പ്രസിഡണ്ട് നസീർ പാങ്ങോടും ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ ഏരിയാ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ഹരിദാസ്,ഏരിയാ ട്രഷറർ റോയി മത്തായി, ദേശീയ ജോയിന്റ് സെക്രട്ടറി ബൈജു വണ്ടൂർ, മുതിർന്ന അംഗം ജോൺസൺ കൊച്ചി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.