ഫ്രന്റ്സ് ബഹ്‌റൈൻ വനിതാവിഭാഗം പൊതു സമ്മേളനം സംഘടിപ്പിക്കുന്നു


മനാമ; ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം 'ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വം' എന്ന വിഷയത്തിൽ പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആറ് വെള്ളി വൈകിട്ട് 4.30 ന് സൂം പ്ലാറ്റ് ഫോമിൽ‌ നടത്തപ്പെടുന്ന പരിപാടി കേരളത്തിലെ പ്രശസ്ത എഴുത്തുകാരി എച്ച്മുക്കുട്ടി ഉദ്ഘാടനം ചെയ്യും. സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരായ ഫസ്ന മിയാൻ, ഷെമിലി പി. ജോൺ, നജ്ദ റൈഹാൻ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. സമൂഹത്തിന്റെ സകല ‌മേഖലകളിലും സ്ത്രീകൾ ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന കാലത്ത് സ്ത്രീ സമൂഹത്തെ ബോധവൽക്കരിക്കാനും അവരെ ശാക്തീകരിക്കാനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കൺ വീനർ സാജിദ സലീം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed