സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് വേൾഡ് മലയാളി കൗൺസിൽ


മനാമ: വേൾഡ് മലയാളി കൗൺസിൽ  ബഹ്‌റൈൻ പ്രോവിൻസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത്ചന്ദ്രൻ നിർവഹിച്ചു. ആഗസ്റ്റിൽ ആരംഭിക്കുന്ന രജതജൂബിലി ആഘോഷങ്ങൾ ഒരു വർഷം നീളും.   ചടങ്ങിൽ ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡൻറ് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ചു. മിഡിലീസ്റ്റ് പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത്, പ്രോവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, വൈസ് ചെയർപേഴ്സൻ ദീപ ജയചന്ദ്രൻ, ഹരീഷ് നായർ, സെക്രട്ടറി പ്രേംജിത്, എബി തോമസ് എന്നിവർ സംസാരിച്ചു. 

You might also like

  • Straight Forward

Most Viewed