ബീറ്റ് ദി ഹീറ്റ് കാംപെയിനുമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ രണ്ട് മാസം നീളുന്ന 'ബീറ്റ് ദി ഹീറ്റ്' കാമ്പയിന് തുടക്കംകുറിച്ചു. ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ നിർമാണ സൈറ്റുകളിലെ തൊഴിലാളികളിലേക്ക് കുടിവെള്ളം, ഫ്രൂട്ട്, ജ്യൂസ്, തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ബോക്സുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം 80 തൊഴിലാളികൾക്ക് കിറ്റുകൾ നൽകി.