ബഹ്റൈൻ ലീഡർ സ്റ്റഡി സെന്റർ കെ. കരുണാകരന്റെ നൂറ്റിമൂന്നാം ജന്മദിനം ആഘോഷിച്ചു

മനാമ; മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നൂറ്റിമൂന്നാം ജന്മദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ ലീഡർ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ടൂബ്ലിയിലെ സബൂർജി തൊഴിലാളി ക്യാമ്പിൽ വെച്ച് പുഷ്പാർച്ചനയും മാസ്ക് വിതരണവും വസ്ത്ര വിതരണവും നടന്നു. സെന്ററിന്റെ ജിസിസി കോർഡിനേറ്ററായ ബഷീർ അമ്പലായി പരിപാടിക്ക് നേതൃത്വം നൽകി.