കെ.എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ. മാണി


കോട്ടയം: കെ.എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ. മാണി. രാഷ്ട്രീയ മുതലെടുപ്പിനുള്ള യുഡിഎഫ് നേതാക്കളുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ കൈയാങ്കളി നടന്നപ്പോൾ ആരോപണം നേരിട്ടിരുന്നു എന്നാണ് അഭിഭാഷകൻ കോടിയിൽ പറഞ്ഞത്. സർക്കാർ നൽകിയ അപ്പീലിലോ സത്യവാങ്മൂലത്തിലോ മാണിയുടെ പേരില്ല.

രാഷ്ട്രീയ മുതലെടുപ്പിനുള്ള യുഡിഎഫ് നേതാക്കളുടെ ശ്രമം വിലപ്പോവില്ല. സർക്കാരും എൽഡിഎഫ് കൺവീനറും നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ജോസ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed