കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

മനാമ; കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. കുന്നമംഗലം കാരന്തൂർ മൊയ്തീൻ കുട്ടിയുടെ മകൻ മിർഷാ അബ്ദുല്ല ആണ് മരിച്ചത്. 25 വയസായിരുന്നു പ്രായം. കഴിഞ്ഞ ഡിസംബറിലാണ് മിർഷാ ബഹ്‌റൈനിൽ എത്തിയത്. സിത്രയിലെ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: റംലത്ത്. സഹോദരങ്ങൾ: മുഷ്താഖ്, മനാസില. കെഎംസിസി മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.